08:57pm 04 September 2026
NEWS
വെണ്മണി പഞ്ചായത്ത് പ്രതിഷേധ മാർച്ചും ധർണയും
03/07/2026  07:39 PM IST
NILA
വെണ്മണി പഞ്ചായത്ത് പ്രതിഷേധ മാർച്ചും ധർണയും

വെൺമണി:വെൺമണിയിൽ വില്ലേജ് ഓഫീസറെ ഉടൻ നിയമിക്കുക എന്ന ആവശ്യം ഉന്നയിച്ച് ബിജെപി വെണ്മണി പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ മാർച്ചും ധർണയും പ്രതികൂല കാലാവസ്ഥയിലും സർക്കാരിന് താക്കീതായി മാറി.പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് എ.കെ.ഗിരീഷ് അധ്യക്ഷത വഹിച്ച പ്രതിഷേധ ധർണ്ണ ചെങ്ങന്നൂർ മണ്ഡലം പ്രസിഡണ്ട്  പ്രമോദ് കാരക്കാട് ഉദ്ഘാടനം ചെയ്തു.ജനറൽ സെക്രട്ടറി ദിലീപ് ഗാർഡൻസ്, മണ്ഡലം വൈസ് പ്രസിഡണ്ട് ഷൈൻ പുന്തല, ജില്ലാ കമ്മിറ്റി അംഗം കെ.രമേശ്, യുവമോർച്ച ജില്ലാ സെക്രട്ടറി റോവിൻ ജേക്കബ് എന്നിവർ അഭിസംബോധന ചെയ്തു.മണ്ഡലം കമ്മിറ്റി അംഗങ്ങളായ ശിവൻപിള്ള മാ തേകാട്ടിൽ,ശ്രീധരൻ പോറ്റി,സുരേഷ് മാമ്മൂട്ടിൽ, മഹിളാ മോർച്ച മണ്ഡലം സെക്രട്ടറി രാജേശ്വരി അപ്പുക്കുട്ടൻ പഞ്ചായത്ത് ഭാരവാഹികളായ പദ്മസംഭവൻ,സുനിൽ കുന്നുതറ, സന്തോഷ് ജി ,ഉമാദേവി, രഞ്ജിത്ത്, പി ആർ രാകേഷ്, ഉദയൻ കരിപ്പാലിൽ,കലാ നാരായണൻ, സുരേഷ് കുമാർ വേങ്ങയിൽ തുടങ്ങിയവർ നേതൃത്വം നൽകി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.